ഓര്‍മ്മകള്‍ക്കെന്നും സുഗന്ധമാണിപ്പൊഴും
അമരത്ത്വമെന്നുമെന്നോര്‍മ്മകള്‍ക്ക്
നഷ്ടമാകുന്നൊരാ അരുവിതന്‍ സംഗീതം
ഇനിയെന്ന് കേള്‍ക്കുമാ മധുരഗീതം
മഞ്ഞപ്പകിട്ടാര്‍ന്ന വിളഞ്ഞ നെല്‍പ്പാടങ്ങള്‍
എല്ലാം ഇന്നന്യമാക്കുന്നല്ലോയെന്‍ ചെയ്തികള്‍
അന്തകവിത്തിനാല്‍ കവര്‍ന്നെടുക്കുന്നൊരെന്‍
നാടിന്‍ വിളകളും പുത്തരിപ്പാടവും
വിഷലിപ്തമാക്കുന്നു വായുവും വെള്ളവും
“ഏതോ സള്‍ഫാനാല്‍” എന്‍ ഗ്രാമത്തെ തന്നെയും
ഓര്‍ക്കുമ്പോഴെല്ലാം മനം കുളിര്‍ക്കും
മധുരമീയോര്‍മ്മകള്‍ തെല്ലൊരു വിങ്ങലായും
ഓര്‍മ്മകളെല്ലാം തല്ലിക്കെടുത്തുമ്പൊഴും
അമരത്ത്വമെന്നുമെന്നോര്‍മ്മകള്‍ക്ക്.
No comments:
Post a Comment